സൈക്കോ അനാലിസിസ് നടത്തിയും തിരഞ്ഞെടുപ്പ് അട്ടിമറിച്ചും ആളുകളെ കബളിപ്പിച്ചും തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല ; കേംബ്രിജ് അനലറ്റിക്ക കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു എന്ന് ദിവ്യ സ്പന്ദനയുടെ വെളിപ്പെടുത്തൽ

ഫേസ്ബുക് വഴി വ്യക്തി വിവരം ചോർത്തിയ കേംബ്രിജ് അനലറ്റിക്ക തങ്ങളെയും സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംപി ദിവ്യ സ്പന്ദന. ഇമെയില്‍ വഴിയും ഫോണ്‍ വഴിയും വ്യക്തികള്‍ മുഖേനയും കേംബ്രിജ് അനലറ്റിക്ക തങ്ങളെ സമീപിച്ചിട്ടുണ്ട് പക്ഷേ ഞങ്ങളത് നിഷേധിക്കുകയായിരുന്നെന്ന് ദിവ്യ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവിയാണ് ദിവ്യ.
അതേസമയം 'അവര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ടോ എന്നതല്ല മറിച്ച്, അവരുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരുടെ സേവനം സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് വിഷയം' എന്ന് ദിവ്യചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനു പോലും കാരണമായ ഒരു സ്ഥാപനത്തെ നിഷേധിച്ച കോണ്‍ഗ്രസ് വിശ്വസിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയത്തിലാണ്. സൈക്കോ അനാലിസിസ് നടത്തിയും തിരഞ്ഞെടുപ്പ് അട്ടിമറിച്ചും ആളുകളെ കബളിപ്പിച്ചും തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല. ആശയപരമായി യോജിപ്പില്ലാത്ത അങ്ങനെയൊരു കമ്പനിയുമായി ഒരിക്കലും ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ദിവ്യ പറഞ്ഞു.
ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് മാറ്റിയ കമ്ബനിയാണ് കേംബ്രിജ് അനലറ്റിക്ക. ഇത് വന്‍ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപി തുടങ്ങിയ പാര്‍ട്ടികളെയും സമീപിച്ചിരുന്നതായി കഴിഞ്ഞ ദിവസം ഇവര്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ തീവ്രവാദ പ്രവർത്തനവുമായി ബന്ധസപെട്ട് കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിലെ ആളുകളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന് കഴിഞ്ഞ ദിവസം കേംബ്രിജ് അനലറ്റിക്കയുടെ മുൻ മേധാവി വെളിപ്പെടുത്തിയിരുന്നു .
https://www.facebook.com/Malayalivartha


























