ബീഹാറിൽ വർഗീയ ലഹളയ്ക്ക് ബോധപൂർവമായ ശ്രമം ; പള്ളിക്കുമുകളിൽ കാവിക്കൊടി ഉയർത്തി , ഖുർആൻ കത്തിച്ചു ; തമ്മില്‍ത്തല്ലി ഹിന്ദുക്കളും മുസ്സീങ്ങളും

ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം ശക്തമായി പടരുന്നു. പതിനേഴ് ജില്ലകളില്‍ വര്‍ഗീയ സംഘര്‍ഷം പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമസ്തിപൂരില്‍ ഒരു സംഘം മുസ്ലീം പള്ളിക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തിയത് കലാപത്തിന്റെ ശക്തി കൂട്ടി.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലെ ചെറിയ സംഘര്‍ഷങ്ങളാണ് സംസ്ഥാനത്തുടനീളം വര്‍ഗീയ കലാപത്തിലേക്ക് വഴി മാറിയിരിക്കുന്നത്. സമസ്തിപൂരില്‍ ഒരു സംഘം മുസ്ലീം പള്ളിക്ക് മേല്‍ കാവിക്കൊടി ഉയർത്തുകയും പള്ളിയുടെ ഒരു ഭാഗം അക്രമികള്‍ അഗ്നിക്കിരയാക്കിയിട്ടുമുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ഒരുക്കിയിരിക്കുന്നത്. വിഗ്രഹ നിമജ്ഞന യാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും പാട്ട് പാടിയതുമാണ് അക്രമങ്ങള്‍ക്ക് കാരണമായത്.
മാര്‍ച്ച് 17ന് ഭഗല്‍പൂരിലാണ് സംഘര്‍ഷങ്ങളുടെ തുടക്കം. കേന്ദ്രമന്ത്രി അശ്വനി ചൗബേയുടെ മകന്‍ അര്‍ജിത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം സംഘപരിവാറുകാര്‍ അനുമതിയില്ലാതെ ഘോഷയാത്ര സംഘടിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കല്ലേറ് നടത്തുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സവാനിലെ അക്രമങ്ങളുടെ പേരില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം ഔറംഗാബാദ്, കൈമൂര്‍, ഗയ എന്നീ ജില്ലകളിലേക്ക് കലാപം പടര്‍ന്നു. ഔറംഗാബാദിലാണ് ഏറ്റവും അധികം ആക്രമണങ്ങളുണ്ടായത്. ഏകദേശം മുപ്പതിലധികം കടകള്‍ തീയിടുകയും അന്‍പതിലധികം കടകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹനിമജ്ജന യാത്രയ്ക്കിടെയാണ് ഒരു സംഘം രോസദ ടൗണിലെ പള്ളിക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തിയത്. പള്ളി മിനാരത്തിലായിരുന്നു കൊടി കെട്ടിയത്. മാത്രമല്ല പള്ളിക്ക് തീയിടുകയും ചെയ്തു. ഒരു ഭാഗം മുഴുവനായും കത്തി നശിച്ചിരിക്കുകയാണ്. അക്രമി സംഘം പള്ളിക്കകത്ത് കയറി ഖുറാന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ പിച്ചിച്ചീന്തി കത്തിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ പള്ളിക്ക് മുകളില്‍ ദേശീയ പതാക മാത്രമേ ഉണ്ടായിരുന്നുള്ളൂ.
https://www.facebook.com/Malayalivartha


























