ആര്.ബി.ഐയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി രൂപ പിഴ

ആര്.ബി.ഐയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി. സര്‍ക്കാര്‍ കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാലാണ് ആര്‍.ബി.ഐ പിഴ ചുമത്തിയത്. ബാങ്ക് നേരിട്ടാണ് കടപ്പത്ര വില്‍പ്പന നടത്തിയത്. ഈ സമയത്ത് ബാങ്ക് റിസര്‍വ് ബാങ്ക് ട്രഷറി മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല.
കാശായോ സ്വര്‍ണമായോ ആര്‍.ബി.ഐക്ക് നല്‍കേണ്ട ഗ്യാരണ്ടി വ്യവസ്ഥയിലാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ക്രമക്കേട് നടത്തിയത്. 19.5 ശതമാനം തുക സര്‍ക്കാര്‍ സെക്യൂരിറ്റി കെട്ടിവെക്കണമെന്നിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് ഇതും ചേര്‍ത്ത് വിറ്റഴിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ കടപ്പത്രങ്ങളുടെ കാലാവധിയേയോ മറ്റോ ഇൗ തീരുമാനം ബാധിക്കില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നുണ്ട്. ആര്‍.ബി.ഐ ആദ്യമായാണ് ക്രമക്കേടിന്റെ പേരില്‍ ഇത്രയും വലിയ തുക ഒരു ബാങ്കിന് പിഴ ഇൗടാക്കുന്നത്.
https://www.facebook.com/Malayalivartha


























