മൊെബെല്‍ഫോണില്‍ പാട്ട് കേട്ട് റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു: പലതവണ ഹോണ്‍ അടിച്ചു: എന്നിട്ടും കേട്ടില്ല: യുവാക്കൾക്ക് ദാരുണാന്ത്യം

ഇതരസംസ്ഥാനക്കാരായ രണ്ടു യുവാക്കള്‍ ട്രെയിന്‍തട്ടി മരിച്ചു. മൊഗ്രാല്‍ പുത്തൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്നുള്ള തേപ്പു തൊഴിലാളികളായ മുഹമ്മദ് ഹുെസെന്‍ (19), ഇസ്റാഹീല്‍ (22) എന്നിവരാണു മരിച്ചത്. മൊെബെല്‍ഫോണില്‍ പാട്ട് കേട്ട് റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു ഇരുവരും. ഇന്നലെ ഉച്ചയ്ക്ക് 2.15 ന് കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ കൊപ്പളത്തുവച്ചായിരുന്നു സംഭവം നടന്നത്.
കോയമ്പത്തൂരില്‍ നിന്നു മംഗളുരുവിലേക്കു പോയ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇരുവരെയും ഇടിച്ചുവീഴ്ത്തിയതിനെത്തുടർന്ന് ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവർ ട്രാക്കിലൂടെ നടക്കുന്നതുകണ്ട് എന്‍ജിന്‍ ഡ്രൈവർ പലതവണ ഹോണ്‍ മുഴക്കിയെങ്കിലും ഇയര്‍ഫോണ്‍വച്ച് പാട്ട് കേൾക്കുകയായിരുന്നു ഇവർ കേട്ടില്ല. കുമ്പള പോലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. യുവാക്കളുടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവര്‍ എത്തിയശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























