Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എന്ത് കൊണ്ട് പാതി വഴിയില്‍ കാലിടറുന്നു? മൂന്നു തവണ മുഖ്യമന്ത്രിയായിട്ടും മൂന്നിലും പാതിവഴിയില്‍ കാലിടറി; ക്ലാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയായ യെദ്യൂരപ്പയുടെ വീഴ്ച്ചയുടെയും ഉയര്‍ച്ചയുടേയും ചരിത്രം ആരിലും കൗതുകമുണര്‍ത്തും

20 MAY 2018 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

യെദ്യൂരപ്പയുടെ പതനം എതിരാളികളെ പോലും വിഷമിപ്പിക്കുന്നതാണ്. ഒരിക്കല്‍ക്കൂടി യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും പറഞ്ഞു തീരും മുമ്പേ നാണംകെട്ട് പുറത്തുപോകുകയും ചെയ്തു. രാജ്യത്തെ തന്നെ നിര്‍ഭാഗ്യവാനായ മുഖ്യമന്ത്രിയെന്ന് വേണമെങ്കില്‍ അദേഹത്തെ വിശേഷിപ്പിക്കാം. മൂന്നാം തവണയാണ് കാലാവധി തികയ്ക്കാതെ യെദ്യൂരപ്പ പടിയിറങ്ങുന്നത്. ജെഡിഎസുമായുണ്ടായ ധാരണയനുസരിച്ച് 2007ല്‍ ആദ്യമായി മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് വെറും ഏഴു ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ കഴിഞ്ഞത്. എച്ച്.ഡി. കുമാരസ്വാമി പാലം വലിച്ചതായിരുന്നു കാരണം. 

2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭൂരിപക്ഷത്തിന് ഏതാനും എംഎല്‍എമാരുടെ കുറവുണ്ടായിരുന്ന ബിജെപി സ്വതന്ത്രരെയും പ്രതിപക്ഷ എംഎല്‍എമാരെയും വശത്താക്കി ഭൂരിപക്ഷമുണ്ടാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് യെദിയൂരപ്പയല്ലാതെ മറ്റൊരു പേര് ബിജെപിക്കില്ലായിരുന്നു. ഓപ്പറേഷന്‍ ലോട്ടസ് എന്നു പേരിട്ട ചാക്കിട്ടുപിടിത്തത്തിലൂടെ നിരവധി പ്രതിപക്ഷ എംഎല്‍എമാരെ യെദ്യൂരപ്പ ബിജെപി പക്ഷത്താക്കി. എന്നാല്‍, മൂന്നു വര്‍ഷം മാത്രമേ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ യെദിയൂരപ്പയ്ക്കു കഴിഞ്ഞുള്ളൂ. അനധികൃത ഭൂമിയിടപാടു കേസില്‍ ലോകായുക്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വന്നു.

പദവിയില്‍ തുടരാന്‍ പരാമാവധി ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്നു ഡി.വി. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണു സദാനന്ദ ഗൗഡയ്ക്കു പദവിയിലിരിക്കാന്‍ കഴിഞ്ഞത്.

യെദിയൂരപ്പയുടെ എതിര്‍പ്പിനെത്തുടര്‍ന്നു സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കി. ബിജെപിയില്‍ അസംതൃപ്തനായി കഴിഞ്ഞിരുന്ന യെദ്യൂരപ്പ 2012 നവംബര്‍ 30നു കര്‍ണാടക ജനപക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി. ശ്രീരാമലുവും ബിജെപി വിട്ട് ബിഎസ്ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അംഗബലം വെറും 40 സീറ്റിലേക്ക് ഒതുങ്ങാന്‍ കാരണം യെദിയൂരപ്പയുടെ പാര്‍ട്ടിയായിരുന്നു.

പത്തു സീറ്റ് നേടിയ കെജെപി പത്തു ശതമാനം വോട്ടും നേടി. വടക്കന്‍ കര്‍ണാടകത്തിലെ ലിംഗായത്ത് മേഖലകളെല്ലാം ബിജെപിയെ കൈവിട്ടു. കോണ്‍ഗ്രസ് കര്‍ണാടക തിരിച്ചുപിടിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.

കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഒരു റോളുമില്ലാതെ കഴിയവേ താന്‍ ബിജെപിയിലേക്ക് ഉപാധികളില്ലാതെ മടങ്ങുകയാണെന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നരേന്ദ്ര മോദി ശ്രമങ്ങള്‍ നടത്തവേ എല്ലാവിധ പിന്തുണയുമായി യെദ്യൂരപ്പ രംഗത്തെത്തി. ഏതാനും മാസങ്ങള്‍ക്കകം മോദി ബിജെപിയുടെ അനിഷേധ്യ നേതാവായതോടെ വീണ്ടും യെദിയൂരപ്പയുടെ നല്ലകാലം തെളിഞ്ഞു. ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച യെദ്യൂരപ്പ 363,305 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

എന്നാല്‍ ഇദ്ദേഹത്തിനു മോദി മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ലെന്നതു ശ്രദ്ധേയമാണ്. 2016ല്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ യെദ്യൂരപ്പ കര്‍ണാടക ബിജെപിയില്‍ പിടിമുറുക്കി. 2018ലെ തെരഞ്ഞെടുപ്പില്‍ യെദിയൂരപ്പയെ ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി. അതേസമയം, മകനെ സ്ഥാനാര്‍ഥിയാക്കാനുള്ള യെദിയൂരപ്പയുടെ നീക്കം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല.

കര്‍ണാടക ജനസംഖ്യയില്‍ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകളുടെ അകമഴിഞ്ഞ പിന്തുണയാണു യെദിയൂരപ്പയുടെ ശക്തി. വീരേന്ദ്ര പാട്ടീലിനു ശേഷം ഇത്ര തലയെടുപ്പുള്ള ലിംഗായത്ത് നേതാവ് ഉണ്ടായിട്ടില്ല. മതപദവി നല്കി ലിംഗായത്ത് വിഭാഗത്തെ പാട്ടിലാക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം പാളി. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നതു തടയാനാണു മതപദവി നല്കിയതെന്ന ബിജെപിയുടെ പ്രചാരണം ലിംഗായത്തുകളെ സ്വാധീനിച്ചു.

വടക്കന്‍മധ്യ കര്‍ണാടകയില്‍ മിക്ക ലിംഗായത്ത് ഭൂരിപക്ഷ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിന്നു. എന്നാല്‍ അവസാന നിമിഷം വീണ്ടും കാലിടറി നാണംകെട്ടു പുറത്തു പോകാനായിരുന്നു ഇത്തവണയും യെദിയൂരപ്പയുടെ വിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (10 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (21 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (49 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (58 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends