പശുവിന്റെ പേരിൽ വീണ്ടും കൊലപാതകം; പശുഹത്യ നടത്തിയെന്ന് ആരോപിച്ച് ആൾകൂട്ടം ക്രൂരമായി ആക്രമിക്കുകയായിരുന്നു

രാജ്യത്തെ ഞെട്ടിച്ച് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. മധ്യപ്രദേശിലെ സാത്ത്ന ജില്ലയിലാണ് പശുഹത്യയുടെ പേരില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലികൊന്നത്. അമഗാര ഗ്രാമത്തിലെ റിയാസാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ റിയാസിന്റെ സുഹൃത്ത് ഷക്കീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍ നിന്ന് 485 കിലോമീറ്റര്‍ അകലെയാണ് സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തിന് തൊട്ട് മുമ്ബാണ് മധ്യപ്രദേശില്‍ പശുവിന്റെ പേരിലുള്ള കൊലപാതകം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് പവന്‍ സിങ് ഗോന്ദ്, വിജയ് സിങ് ഗോന്ദ്, ഫൂല്‍ സിങ് ഗോന്ദ്, നാരയണ്‍ സിങ് ഗോന്ദ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷക്കീല്‍ പശുഹത്യ നടത്തിയെന്ന് പവന്‍ സിങ് ആരോപിച്ചു. എന്നാല്‍ ഇൗ ആരോപണം ഷക്കീല്‍ നിഷേധിച്ചിട്ടുണ്ട്. പവന് സിങ്ങിെന്റ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ പശുഹത്യ നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം ഷക്കീലിനെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























