Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

സാക്ഷാല്‍ കെ.കരുണാകരനുമായി ഉപമിക്കാവുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍; ആന്ധ്രയിലെ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ നില്‍ണായകമാകുക ഉമ്മന്‍ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങള്‍; നിയമസഭയിലും ലോക്‌സഭയിലും ഒരു ജനപ്രതിനിധി പോലുമില്ലാത്ത ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി തുടങ്ങുന്നത് ശൂന്യതയില്‍ നിന്ന്

27 MAY 2018 08:22 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നു ചെറിയൊരു ചുവടു പിന്നോട്ടുവച്ച മുന്‍ മുഖ്യമന്ത്രിയിതാ, അടുത്ത ചുവടില്‍ ദേശീയ രാഷ്ട്രീയത്തിലേക്കു പദമൂന്നുന്നു. രാഷ്ട്രീയ ജീവിതത്തിലെ ഈ പുതിയ ദശാസന്ധിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ചുമലിലുള്ള ഉത്തരവാദിത്തം അല്‍പം കടുത്തതാണ് ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി. ഒരു വര്‍ഷം അകലെ നില്‍ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യക്തമായ രാഷ്ട്രീയനീക്കം തന്നെയാണിതെന്നാണ് കോണ്‍ഗ്രസിന്റെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ തന്ത്രജ്ഞതയില്‍ സാക്ഷാല്‍ കെ.കരുണാകരനുമായി താരതമ്യങ്ങള്‍ പതിവായ ഉമ്മന്‍ചാണ്ടിക്ക്, ആന്ധ്രാപ്രദേശ് തന്നെ നല്‍കിയതും വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് ഉറപ്പ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആന്ധ്രയിലെ രാഷ്ട്രീയക്കാറ്റ് അത്ര അനുകൂലമല്ലെന്നതു തന്നെ കാരണം. 

മറ്റേതൊരു സംസ്ഥാനത്തെയും പോലെ ഒരു കാലത്ത് ആന്ധ്രാപ്രദേശിലെയും ഏക പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇന്ന് ആന്ധ്രാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെപ്പോലും ഇവിടെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല. അതേവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായില്ല. ഫലത്തില്‍, നിയമസഭയിലും ലോക്‌സഭയിലും ഒരു ജനപ്രതിനിധി പോലുമില്ലാത്ത അവസ്ഥയിലാണ് ആന്ധ്രയിലെ കോണ്‍ഗ്രസ്. ഒരു തരത്തില്‍ പറഞ്ഞാല്‍, പൂജ്യത്തില്‍നിന്നു വേണം ഉമ്മന്‍ ചാണ്ടി ഇവിടെ തുടങ്ങാന്‍. ഇതിനു പുറമെ, കടുത്ത കോണ്‍ഗ്രസ് വിരോധത്തില്‍നിന്ന് പിറവിയെടുത്ത തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവ സംസ്ഥാനത്ത് ആഴത്തില്‍ വേരാഴ്ത്തിയിട്ടുമുണ്ട്. സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അമിതമായ ഇടപെടലിനെതിരെ പ്രാദേശിക വികാരമുണര്‍ത്തിയാണ് തെലുങ്കു സിനിമയിലെ ഇതിഹാസ നായകനായിരുന്ന എന്‍.ടി. രാമറാവു 1982ല്‍ ടിഡിപി രൂപീകരിച്ചത്. രാമറാവു ഉയര്‍ത്തിയ 'തെലുഗു ആത്മാഭിമാനം' കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു ടിഡിപിയെ ഭരണത്തിലെത്തിച്ചു. 

അടുത്ത കാലം വരെ ആന്ധ്രയില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും സാധ്യതകളുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ചില ഘടകങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേകിച്ചും, ബിജെപിയുമായി സഖ്യത്തിലായിരുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ട് സ്വതന്ത്രമായി നില്‍ക്കുന്നു. രാജ്യവ്യാപകമായി ബിജെപിയെ നേരിടാന്‍ പ്രാദേശിക കക്ഷികളുമായി കൂട്ടുചേരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ടിഡിപിയെയും ചന്ദ്രബാബു നായിഡുവിനെയും ഒന്നു ശ്രമിച്ചാല്‍ ഒപ്പം നിര്‍ത്താവുന്നതേയുള്ളു. ഇതിന് ചുക്കാന്‍ പിടിക്കാന്‍ ദക്ഷിണേന്ത്യയില്‍ ഉമ്മന്‍ചാണ്ടിയോളം പോന്ന മറ്റൊരു നേതാവില്ലെന്നത് വ്യക്തം. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനസമ്മതിയും അനുഭവജ്ഞാനവുമുള്ള ഒരു നേതാവിനു മാത്രമേ ആന്ധ്രയിലെ കാറ്റ് അനുകൂലമാക്കാന്‍ സാധിക്കൂ എന്ന് രാഹുലിനും സംഘത്തിനും വ്യക്തമായതിന്റെ സൂചന കൂടിയാണ് പുതിയ പദവി. രാഹുലിന്റെ വരവോടെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി അപ്രസക്തനാകുമെന്നു പ്രവചിച്ചവര്‍ കുറവല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള വി.എം. സുധീരന്റെ വരവ് ഈ പ്രവചനങ്ങളെ ശരിവയ്ക്കുകയും ചെയ്തു. തീര്‍ന്നു എന്നു കരുതിയിടത്തുനിന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചുവരികയാണ്; പുതിയ നിയോഗങ്ങളോടെ. 

2011 ല്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തു മാത്രം സീറ്റുണ്ടായിരുന്നിട്ടും പല തരക്കാരും സ്വഭാവക്കാരുമായ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടി അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയതിന്റെ അദ്ഭുതം ഇപ്പോഴും വിട്ടുമാറാത്തവരുണ്ട്. ഈ നയതന്ത്രജ്ഞതയും കൗശലവുമാണ് സമകാലീന ആന്ധ്രാ രാഷ്ട്രീയത്തിലും ആവശ്യമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു തോന്നിയിരിക്കണം. ആന്ധ്രതെലങ്കാന വിഭജനത്തോടെ ആന്ധ്രയില്‍ കോണ്‍ഗ്രസ് മുച്ചൂടും തകര്‍ന്നതാണ്. തകര്‍ച്ചയില്‍നിന്നു കോണ്‍ഗ്രസിനെ ഉയര്‍ത്തി, പഴയതുപോലെ വേരുറപ്പിക്കാനുള്ള വലിയ ദൗത്യമാണ് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്. പുതിയ നിയോഗത്തില്‍ ഉമ്മന്‍ ചാണ്ടി എത്രകണ്ട് ശോഭിക്കുമെന്ന ആകാംക്ഷയിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. തീരെ മോശമാക്കില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉറപ്പു നല്‍കുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (13 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (25 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (36 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (41 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (14 hours ago)

Malayali Vartha Recommends