വിരാടിന്റെ അപരനെ ഇറക്കി ഇലക്ഷൻ പ്രചാരണം നടത്തിയ സ്ഥാനാർത്ഥി വെട്ടിലായി

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിക്ക് ആരാധകർ ഏറെയാണ്.താരം പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം വലിയ ആൾക്കൂട്ടവുംഎത്താറാണ് പതിവ്.എന്നാൽ ഇത് മുതലാക്കാൻ ശ്രമിച്ച ഒരു രാഷ്ട്രീയ നേതാവ് കുടുങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ സിനിമ, ക്രിക്കറ്റ്, സംഗീതം തുടങ്ങിയ മേഖലകളിലുള്ള പ്രമുഖരെ രാഷ്ട്രിയ പാർട്ടികൾ ക്ഷണിക്കുന്ന കാഴ്ച്ച പുതിയ അനുഭവമല്ല. മഹാരാഷ്ട്രയിലെ ഷിരുരിലെ രാമലിംഗ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെതുന്നത് വിരാട് കോലിയാണ്.
വിരാട് കോഹ്‌ലി മെയ് ഇരുപത്തിയഞ്ചിന് ഇവിടെ എത്തുമെന്നായിരുന്നു വാർത്ത പ്രചരിച്ചത്. മാത്രമല്ല സ്ഥാനാർത്ഥിയായ വിത്തൻ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്ളെക്സിൽ അടിച്ചിരുന്നു. ക്രിക്കറ്റ് നായകനെ കാണാമെന്ന പ്രതീക്ഷയിൽ പ്രചരണ സ്ഥലത്ത് നാട്ടുകാർ ഒന്നിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്കൊപ്പം കാറിൽ വന്നിറങ്ങിയ ആളെ കണ്ട് സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഒരു പോലെ ഞെട്ടി. വന്നത് കോലിയല്ല പകരം കോലിയുടെ അപരൻ.ഇവിടെയുണ്ടായിരുന്നവർ പകർത്തിയ കോഹ്‌ലിയുടെ അപരന്‍റെ ചിത്രം സോഷ്യൽമീഡിയായിൽ തരംഗമാകുകയാണ്. മാത്രമല്ല തങ്ങളെ പറ്റിച്ച സ്ഥാനാർത്ഥിയോട് പ്രദേശവാസികൾക്കുള്ള ദേഷ്യവും ചെറുതൊന്നുമല്ല
https://www.facebook.com/Malayalivartha


























