മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്, നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായി 7,666 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് 288 സീറ്റിലും എന്‍സിപി, ശിവസേന എന്നിവര്‍ 286 സീറ്റിലും ബിജെപി 257 സീറ്റിലും മഹാരാഷ്ട്ര നവനിര്‍മാണ്‍സേന 231 സീറ്റിലും മത്സരിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പത്‌നി അമീത അടക്കം 27 വനിതാ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി 21, എന്‍സിപി 16, ശിവസേന 10 എന്നിങ്ങനെയാണ് വനിതാ സ്ഥാനാര്‍ഥികളുടെ പ്രാതിനിധ്യം. ഒക്ര്‌റോബര്‍ 15നാണ് തെരഞ്ഞെടുപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























