ജയലളിതയുടെ അറസ്റ്റില്‍ മനംനൊന്ത് പോലീസുകാരന്റെ ആത്മഹത്യാശ്രമം

ജയലളിതക്കെതിരായ വിധിയില്‍ മനംനൊന്ത് ചെന്നൈയില്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ ശ്രമം. തേനി ഒടൈപാട്ടി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ വേല്‍മുരുകനാണ് ഡിജിപി ഓഫീസിനു മുന്‍പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് യൂണിഫോമിട്ടു ഓഫീസിനു മുന്‍പിലെത്തിയ വേല്‍മുരുകന്‍ ദേഹത്ത് മണ്ണെണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി അനുനയിപ്പിച്ച് മൈലാപൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതക്കെതിരായ വിധിയില്‍ പ്രതിക്ഷേധിച്ച് ഇതിനോടകം 17 പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























