വീണ്ടും മാറ്റി, ജയലളിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂരിലെ ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യപേക്ഷ ബാംഗ്ലൂര്‍ ഹൈക്കോടതി നാളെ പരിഗണിക്കും. നേരത്തെ ഒക്‌റ്റോബര്‍ ആറിന് മാത്രമെ ഹര്‍ജി പരിഗണിക്കു എന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് എഐഡിഎംകെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.
രാവിലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷ നീട്ടാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂട്ടറുടെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























