ശ്രീലങ്കന്‍ തടവിലുള്ള 76 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും

ശ്രീലങ്കയുടെ തടവിലുള്ള 76 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ വിട്ടയ്ക്കാന്‍ പ്രസിഡന്റ് രാജപെക്ഷ അനുമതി നല്കി. ന്യൂയോര്‍ക്കില്‍ രാജപെക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
അതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 20 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെയാണ് ലങ്കന്‍ നാവികസേന തടവിലാക്കിയത്. എന്നാല്‍ തൊഴിലാളികള്‍ക്കൊപ്പം പിടിച്ചെടുത്ത ബോട്ടുകള്‍ വിട്ടുനല്‍കുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























