കൂടുന്നതിന് മുമ്പുള്ള ഒരു കുറയല്‍? പെട്രോളിന് 65 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 21 രൂപയും കുറച്ചു

വിലക്കയറ്റത്തില്‍ അല്‍പം ആശ്വാസം നല്‍കി പെട്രോളിന് 65 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 21 രൂപയും കുറച്ചു. പുതുക്കിയ വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസൃകൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചത്. അതേസമയം, ഡീസലിന്റെ വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരിച്ചത്തിയതിനു ശേഷം മാത്രമേ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുകയുള്ളു. വിമാന ഇന്ധനത്തിന്റെ വില മൂന്നുശതമാനവും കുറയും.
പെട്രോളിന്റേയും ഡീസലിന്റേയും വില ഉടന്‍ കുറച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറയുമെന്നായിരുന്നു സൂചന. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡീസലിന്റെ വില കുറയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























