ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു, 40 പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്കു പരുക്കേറ്റു. ഗോരഖ്‌പൂര്‍ കൃഷക് എക്‌സ്‌പ്രസ്, ലഖ്‌നൗ ബറൗണി എക്‌സ്‌പ്രസിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ അറിയിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരിന് സമീപം ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് അപകടം നടന്നത്.
അപകടത്തില്‍ ബറൗണി എക്‌സ്‌പ്രസിന്റെ മൂന്നു കോച്ചുകള്‍ പാളംതെറ്റി. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഗൊരഖ്‌പൂര്‍ - വരാണസി റെയില്‍ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ഏഴു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ ഉത്തരവിട്ടു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 50,000 രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 25,000 രൂപയും ധനസഹായം നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























