ജയലളിതയുടെ ജാമ്യ ഹര്‍ജി മാറ്റിവച്ചു, കേസ് ഏഴിന് പരിഗണിച്ചേയ്ക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യ ഹര്‍ജി മാറ്റിവെച്ചു. കേസ് എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല. ഒക്‌ടോബര്‍ ആറിനു ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ജയലളിതയുടെ ജാമ്യ ഹര്‍ജിയില്‍എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് കേസ് നീട്ടിയത്. ഒക്ടോബര്‍ ഏഴിന് കോടതിയുടെ സ്ഥിരം ബെഞ്ചാവും കേസ് പരിഗണിക്കുക.
66.65 കോടി രൂപ അനധികൃമായി സമ്പാദിച്ച കേസില്‍ നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ലഭിച്ചതിനെത്തുടര്‍ന്നാണ് ജയലളിതയുടെ മുഖ്യമന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായത്. കേസില്‍ ജയലളിതയുടെ കൂട്ടു പ്രതികളായ തോഴി ശശികല, വി.എന്‍. സുധാകരന്‍, ഇളവരശി എന്നിവരും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























