ആനന്ദ് ഗീഥെ രാജിവയ്ക്കില്ല

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കില്ലെന്ന് ശിവസേന പ്രതിനിധിയും ഉരുക്ക് വ്യവസായ മന്ത്രിയുമായ അനന്ത് ഗീഥെ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പിയുമായുള്ള ബന്ധം അവിടെ അവസാനിപ്പിച്ചു. എന്നാല്‍ സഖ്യം കേന്ദ്രത്തില്‍ നിലനില്‍ക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്ക്ക് പ്രത്യേക പങ്കുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് 42 എം.പിമാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ ശിവസേനയ്ക്കും പങ്കുണ്ട്. അതിനാല്‍ തന്നെ രാജിയുടെ പ്രശ്‌നവും ഉദിക്കുന്നില്ല. ഇത് സംബന്ധിച്ച് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയോട് സംസാരിച്ചിരുന്നു. ശിവസേന എന്‍.ഡി.എയുടെ ഭാഗമായി തുടരുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത് ഗീഥെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് ഭാവിയെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത് ഉചിതമല്ലെന്നായിരുന്നു മറുപടി. എന്നാല്‍ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























