പാമ്പുകടിയേറ്റ ആടിനെ കറിവച്ച് കഴിച്ചവര്‍ ആശുപത്രിയില്‍

പാമ്പിന്റെ കടിയേറ്റ ആടിനെ കൊന്ന് കറിവച്ച് കഴിച്ച 17 പേര്‍ ആശുപത്രിയില്‍. ഛര്‍ദ്ദിയെയും തലചുറ്റലിനെയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഒരു കര്‍ഷകന്റെ ഉടമസ്ഥതയിലുള്ള ആടിനെയാണ് പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആടിനെ കൊന്നതും ഇറച്ചി കറിവച്ച് കഴിച്ചതും.
ഇറച്ചി കഴിച്ചവര്‍ക്ക് അടുത്ത ദിവസം രാവിലെ തലചുറ്റലും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍ ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തി. അപ്പോഴാണ് പാമ്പിന്റെ കടിയേറ്റ ആടിനെ കറിയാക്കി കഴിച്ച വിവരം ആശുപത്രിയിലായവര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























