കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി 3000 വോട്ടുകള്‍ക്ക് വിജയിച്ചു

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി വിജയിച്ചു. 3000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍. പ്രഹ്‌ളാദനെ പിന്തള്ളിയാണ് സൗമ്യ വിജയം നേടിയത്. 46 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 33.2 ശതമാനം വോട്ടുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാനായുള്ളൂ.
എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ 3000 വോട്ടിലേക്ക് താഴ്ന്നത്. കോണ്‍ഗ്രസ് വിജയം നേടിയതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഒരു സീറ്റുകൂടിയായി. മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ സിറ്റിങ് ബി.ജെ.പി എം.എല്‍.എ ബി.എന്‍. വിജയകുമാര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജയനഗര്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പിന്നീട് ജൂണ്‍ 11ന് വോട്ടെടുപ്പ് നടത്തി. വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍. പ്രഹ്‌ളാദിനെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്.
അതേസമയം, തങ്ങളുടെ സ്ഥാനാര്‍ഥി കാലെഗൗഡയെ പിന്‍വലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സഖ്യകക്ഷിയായ ജെ.ഡി.എസ് പിന്തുണ നല്‍കുകയായിരുന്നു. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ മുനിരത്‌ന 41,162 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്രക്ക് മൂന്നാം സ്ഥാനത്തുമെത്തി.
224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ മെയ് 15ന് നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. 104 സീറ്റ് നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റ് ലഭിച്ച കോണ്‍ഗ്രസും 37 സീറ്റു ലഭിച്ച ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























