മോഡിയും ചൂലെടുത്തു, \'സ്വച്ഛ് ഭാരത് അഭിയാന്‍\' : ശുചിത്വപാലനം എല്ലാവരുടെയും ഉത്തരവാദിത്തം

ജനങ്ങള്‍ക്ക് വഴികാട്ടിയാകണം ജനസേവകര്‍ എന്നത് യാഥാര്‍ഥ്യമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ശുചിത്വപാലനം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതി \'സ്വച്ഛ് ഭാരത് അഭിയാന്‍ \' ഇന്ന് ആരംഭിക്കുകയാണ്. മുന്‍ പ്രഖ്യാപന പ്രകാരം പ്രധാനമന്ത്രിയും ചൂലെടുത്ത് ഇന്ന് രാജ്യം വൃത്തിയാക്കാന്‍ രംഗത്തിറങ്ങി.
ഇന്നു രാവിലെ ഡല്‍ഹിയിലെ രാജ്പഥില്‍, സ്വഛ് ഭാരത് അഭിയാന് തുടക്കമിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ചൂലുമെടുത്ത് ശുചീകരണത്തിനിറങ്ങിയത്.ശുചിത്വം പാലിക്കുക എന്നത് ഇന്ത്യയിലെ ഓരോ ജനങ്ങളുടെയും ഉത്തരവാദിത്വമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോഡി പറഞ്ഞു. ശുചിത്വഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ സ്വപ്നം നിറവേറി, എന്നാല്‍ ശുചിത്വ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമായില്ല. ഇതിനായാണ് ഇനി ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോഡി പറഞ്ഞു. ശുചിത്വ യജ്ഞത്തിന്റെ പ്രചാരണത്തിനായി ഒമ്പതു പ്രമുഖരെ പ്രധാനമന്ത്രി ക്ഷണിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ശശി തരൂര്‍, ബാബാ രാംദേവ്, പ്രിയങ്ക ചോപ്ര, അനില്‍ അംബാനി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് അദ്ദേഹം ക്ഷണിച്ചത്.
ഡല്‍ഹിയിലെ രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന രാജ്പഥില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുചീകരണ യത്‌നങ്ങള്‍ക്ക് തുടക്കമിട്ടു. രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ മോഡി വാല്മീകി കോളനിയിലെത്തി തൊഴിലാളികള്‍ക്കൊപ്പം റോഡ് വൃത്തിയാക്കി. ഗാന്ധിജി ഏറെക്കാലം ചെലവഴിച്ച സ്ഥലമാണ് വാല്മീകി സദന്‍.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി നാല്‍പത്തി അഞ്ചാം ജന്മദിനത്തോടനുബന്ധിച്ചാണ് \'സ്വഛ് ഭാരത് അഭിയാന്‍\' പദ്ധതി നടപ്പാക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മദിനത്തോടെ രാജ്യത്തെ സമ്പൂര്‍ണ ശുചിത്വഭാരതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തെ 30 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുചടങ്ങുകളിലും ശുചിത്വ പ്രതിജ്ഞ എടുക്കണമെന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‌നോട്ടത്തില്‍ ശുചിത്വയത്‌നങ്ങള്‍ നടത്തണമെന്നു കേന്ദ്രം നിര്‍ദേശം നല്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























