അതിര്‍ത്തിയില്‍ വീണ്ടും പാക് സേനയുടെ വെടിവയ്പ്

ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. ബുധനാഴ്ച രാത്രിയാണ് ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്.
യന്ത്രതോക്കുകള്‍ ഉപയോഗിച്ച് പാക് സേന നടത്തിയ വെടിവെപ്പ് വ്യാഴാഴ്ച രാവിലെ 6.30 വരെയും തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ സബ്ജിയാന്‍ മേഖലയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയ പാക് സൈന്യത്തിനെതിരെ ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തി.
സെപ്റ്റംബര്‍ ആദ്യവാരത്തിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























