ശുചിത്വ ഭാരതത്തിനായി കെജ്‌രിവാളും മുന്നിട്ടിറങ്ങി

ശുചിത്വഭാരതം എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനമായ ഇന്ന് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും മുന്നിട്ടിറങ്ങി. ശുചിത്വഭാരതത്തിനായി പ്രധാനമന്ത്രി സ്വഛ് ഭാരത് അഭിയാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ അരവിന്ദ് കേജരിവാള്‍ രാവിലെ തന്നെ എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം ശുചീകരണയജ്ഞം ആരംഭിച്ചു. കേജരിവാള്‍ റേസ് കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുള്ള തെരുവുകളാണ് ആദ്യം വൃത്തിയാക്കിയത്.
തുടര്‍ന്ന് എഎപി എംഎല്‍എമാര്‍ക്കൊപ്പം ബിആര്‍ ക്യാംപിലേക്കു പോയ കേജരിവാള്‍ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നു. ശുചീകരണയജ്ഞത്തിനു ശേഷം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും നേതാക്കള്‍ സമയം കണ്ടെത്തി. അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനും എംഎല്‍എമാര്‍ തീരുമാനിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോടും എഎപി ആഹ്വാനം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























