കാഷ്മീര്‍ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന്; കൊലയാളികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

കാഷ്മീരിലെ റൈസിംഗ് എഡിറ്റര്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന പ്രതികളുടെ ചിത്രങ്ങള്‍ ജമ്മു കാഷ്മീര്‍ പോലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയാള്‍ മുഖം ഒളിപ്പിച്ചിരിക്കുന്‌പോള്‍ മൂന്നാമത്തെയാളുടെ മുഖം കറുത്ത തുണി ഉപയോഗിച്ചു മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കൃത്യമായി കാണാന്‍ കഴിയും.
ബുഖാരിക്കു നേരെ ആക്രമണം ഉണ്ടായത് വ്യാഴാഴ്ച രാത്രി 7.15 ന് ശ്രീനഗറില്‍ പ്രസ് കോളനിയിലെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് . ഇഫ്താര്‍ സത്കാരത്തിനായി പുറത്തുപോകാനാണ് ബുഖാരി ഓഫീസില്‍നിന്ന് ഇറങ്ങിയത്. ആക്രമണത്തില്‍ ബുഖാരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്കു പരിക്കേറ്റു. കാറിലേക്കു കയറാന്‍ തുടങ്ങുന്‌പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ തൊട്ടടുത്തുനിന്നാണു വെടിവച്ചത്. ഒന്നിലേറെ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്ത് തുളച്ചുകയറി. സംഭവസ്ഥലത്തു തന്നെ അദ്ദേഹം മരിച്ചുവീണു.
https://www.facebook.com/Malayalivartha


























