പെണ്‍കുട്ടി തന്നെ ചതിക്കുന്നു എന്ന തോന്നലിനെ തുടര്‍ന്നായിരുന്നു കൊലപാതകം; പത്തു മാസത്തിലേറെയായി ഇവര്‍ ഒന്നിച്ചായിരുന്നു താമസം; മൃതദേഹം ഉപേക്ഷിച്ചത് രണ്ടു ദിവസത്തിനുശേഷം; പ്രതി പൊലീസിന്റെ പിടിയില്‍

ലുധിയാന സ്വദേശി ശിവറാം ബിര്‍ദി എന്ന ചെറുപ്പക്കാരനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതി വര്‍മ എന്ന 22കാരിയാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
പെണ്‍കുട്ടി തന്നെ ചതിക്കുന്നു എന്ന തോന്നലിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നു ശിവറാം കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. പത്തു മാസത്തിലേറെയായി ഇവര്‍ ഒന്നിച്ചായിരുന്നു താമസം. ഈ മാസം പത്തിന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ശിവറാം യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി.
യുവതിയുടെ മൃതദേഹം രണ്ടു ദിവസത്തിനുശേഷമാണ് ഇയാള്‍ ഉപേക്ഷിച്ചത്. ഇത്തരത്തില്‍ മൃതദേഹം പൊതുസ്ഥലത്ത് ഉപേക്ഷിക്കാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ശിവറാമിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇവിടെനിന്നു കടന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലാല്‍ചൗക്കില്‍നിന്നാണ് ശിവറാം അറസ്റ്റിലാകുന്നത്.
https://www.facebook.com/Malayalivartha


























