ഇന്ത്യയെ കബളിപ്പിച്ച് ലണ്ടനില്‍ കഴിയുന്ന നീരവ് മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കുന്നത ഇന്ത്യന്‍ നിര്‍മിത വ്യാജ പാസ്‌പോര്‍ട്ടുകള്‍ മോദിക്ക് ഹോങ്കോംഗിലും സ്ഥാപനങ്ങള്‍

തട്ടിപ്പുകാരന്‍ നീരവ് മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്‌പോര്‍ട്ടിലെന്ന് കണ്ടെത്തല്‍ ഇയാളുടെ കൈവശം നിരവധി വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മിത വ്യാജ പാസ്‌പോര്‍ട്ടുകളാണ് മോദി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടുമായാണ് നീരവ് മോദി ലണ്ടനില്‍ എത്തിയതെന്നും ഇവിടെവച്ചാണ് പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കുന്നതെന്നും യുകെ വിദേശകാര്യ അധികൃതര്‍ അറിയിച്ചു. നീരവിന്റെ കൈവശമുള്ള വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മാര്‍ച്ചില്‍ നീരവ് ഫ്രാന്‍സിലേക്കു യാത്ര നടത്തിയത് ഇത്തരത്തില്‍ ഒരു വ്യാജ പാസ്‌പോര്‍ട്ടിലാണെന്നു വ്യക്തമായി. ഇയാളുടെ കൈവശം സിംഗപ്പുര്‍ പാസ്‌പോര്‍ട്ട് ഉണ്ടോ എന്നു വ്യക്തമല്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഇപ്പോള്‍ ബെല്‍ജിയത്തിലാണ് നീരവ് മോദിയുള്ളതെന്നാണു അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന സൂചന. അതേസമയം, നീരവ് മോദി ലണ്ടനില്‍ അഭയം നേടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























