ജയലളിതയുടെ ജാമ്യത്തിനായി എംപിമാരുടെ നിരാഹാരം

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ എംപിമാരുടെ നിരാഹാരം. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ 45 എഐഎഡിഎംകെ എംപിമാരാണ് നിരാഹാരമിരിക്കുന്നത്. ഇന്നു രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ എംപിമാര്‍ നിരാഹാരമിരിക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി. വേണുഗോപാല്‍ പറഞ്ഞു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയലളിത ബാംഗ്ലൂരിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ചൊവ്വാഴ്‌ചത്തേക്കു മാറ്റിയിരിക്കുകയാണ്.
ജാമ്യം അനുവദിക്കുന്നതിനൊപ്പം, പ്രത്യേക കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജയലളിത ഹര്‍ജി നല്‍കിയത്. ജയലളിതയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























