ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. പുല്‍വാമയിലെ ഗുസൂവില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അതേസമയം സൈനികന്റെ പേര് വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അവധിക്ക് നാട്ടില്‍ പോയ സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്.
റംസാന്‍ പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികള്‍ സൈന്യം നിര്‍ത്തിവെച്ചിരുന്നു. ഇത് മുതലാക്കി ഭീകരര്‍ കാശ്മീരില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമപ്രവര്‍ത്തനങ്ങളുടെ എണ്ണം കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം മേയില്‍ സുഹൃത്തിന്റെ വിവാഹ സല്‍കാരത്തില്‍ പങ്കെടുക്കാനെത്തിയ സൈനികോദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു.
രജ്പുത്താന റൈഫിള്‍സിലെ ഉമ്മര്‍ ഫായിസ് എന്ന സൈനികനെയാണ് ഭീകരര്‍ വധിച്ചത്. തട്ടിക്കൊണ്ടുപോയതിന് അടുത്ത ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























