വീട്ടുമുറ്റത്തുള്ള കുളത്തില്‍ മാലിന്യം നിക്ഷേപിച്ചത് തടയാന്‍ ശ്രമിച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി

വീട്ടുമുറ്റത്തുളള കുളത്തില്‍ മാലിന്യം നിക്ഷേപിച്ചത് തടയാന്‍ ശ്രമിച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.ഡാനീഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടു പേര്‍ അറസ്‌റിലായി. നെഞ്ചിന് കുത്തേറ്റ നിലയില്‍ ഡാനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. അയല്‍വാസികളാണ് അക്രമ വിവരം പോലീസിനെ അറിയിച്ചത്.
വീടിനു പരിസരത്തുകൂടി നടക്കുമ്പോഴാണ് മൂന്നംഗ സംഘം ബാഗില്‍ കൊണ്ടുവന്ന മാലിന്യം കുളത്തില്‍ ഇടുന്നത് ഡാനീഷിന്റെ ശ്രദ്ധയില്‍പെട്ടത്. ഇത് തടഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഒരാള്‍ ഡാനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























