കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിയെ ട്രോളി ട്രോളന്മാർ ; ഇനി ഡിഗ്രി സർട്ടിഫിക്കറ്റ് ചലഞ്ചും ഏറ്റെടുക്കണമെന്ന് ആവശ്യം

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിയെ ട്രോളി ട്രോളന്മാർ. ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത മോഡി ഇനി ഡിഗ്രി സർട്ടിഫിക്കറ്റ് ചലഞ്ച് കൂടി ഏറ്റെടുക്കണമെന്നാണ് ട്രോളർമാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യം സംരക്ഷിക്കുന്നതിനായി താന്‍ സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളുടെ വീഡിയോ അദ്ദേഹം ട്വീറ്ററിൽ പങ്കുവച്ചിരുന്നു. സ്വന്തം വസതിയില്‍ വെച്ച് യോഗയും വ്യായാമവും ചെയ്യുന്ന വീഡിയോ ആണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്.
വിരാട് കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്തതിനൊപ്പം ഫിറ്റ്നസ് ചലഞ്ചിന് രണ്ടുപേരെ ക്ഷണിക്കാനും മോദി മറന്നില്ല. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയെയാണ് ആദ്യമായി മോദി ചലഞ്ചിന് ക്ഷണിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ മാണിക ബത്രിയെയാണ് മോദി രണ്ടാമതായി ചലഞ്ചിന് ക്ഷണിച്ചത്.
https://www.facebook.com/Malayalivartha


























