പൊതുകിണറ്റിൽ ഇറങ്ങിയ ദളിത് കുട്ടികളെ നഗ്നരാക്കി തല്ലിച്ചതച്ചു ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് . മഹാരാഷ്ട്രയിൽ നിന്നാണ് ഇപ്പോഴും അവസാനിക്കാത്ത ജാതിവെറിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത് .മഹാരാഷ്ട്രയിലെ ജൽഗാവിൽ പൊതുകിണറ്റിൽ ഇറങ്ങിയ രണ്ട് ദളിത് കുട്ടിളെയാണ് നഗ്നരാക്കി തല്ലിച്ചതച്ചത് .സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട് .
പത്തുവയസ്സുകാരായ രണ്ടു കുട്ടികളാണ് ക്രൂരമർദ്ദനത്തിനിരയായത്. വരാന്തയിൽ നിൽക്കുന്ന കുട്ടികളെ ബെൽറ്റ് കൊണ്ടും വടികൊണ്ടും തല്ലിച്ചതയ്ക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. വേദനകൊണ്ട് പുളയുന്ന കുട്ടികൾക്ക് പരിക്കേറ്റിട്ടും മർദ്ദനം നിർത്താതെ തുടരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ് .
ചൂട് സഹിക്കാതെ കിണറ്റിലിറങ്ങിയ കുട്ടികളെയാണ് മർദ്ദിക്കുന്നത്ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം കടുത്തു. തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ദിലീപ് കാംപ്ലെ പറഞ്ഞു. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. മുന്‍ മന്ത്രി ഏക്‌നാഥ് ഖാദ്‌സെ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു
https://www.facebook.com/Malayalivartha























