വഴിതെറ്റിയ യുവതിക്ക് സഹായഹസ്തം നീട്ടി, ഒടുവില്‍ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ രാത്രി വഴിചോദിച്ചെത്തിയ 18കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 32 കാരനായ നോവല്‍ ജോസഫിനെയാണ് ബുന്ദ് ഗാര്‍ഡന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാല്‍ധാക്ക ചൗക്കില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
മറ്റൊരു നഗരത്തിലെ കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സുഹൃത്തിനെ കാണാനാണ് പൂനെയിലെത്തിയത്. ബാബാസാഹെബ് അംബേദ്കര്‍ ഭവനു സമീപത്തുവച്ച് വഴിതെറ്റിയ പെണ്‍കുട്ടി സഹായത്തിനായി മാല്‍ധാക്ക ചൗക്കിലുണ്ടായിരുന്ന നോവലിനെ സമീപിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പെണ്‍കുട്ടി കൂട്ടുകാരിയെ വിളിച്ചു വഴി മനസിലാക്കി.
ഈസമയം, സഹായം വാഗ്ദാനം ചെയ്ത നോവല്‍ പെണ്‍കുട്ടിയെ ഖാദ്കി മേഖലയിലെ വിജനമായ റേഞ്ച് ഹില്‍സ് എസ്റ്റേറ്റിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ രക്ഷപെട്ട് തൊട്ടടുത്ത പെട്രോള്‍ പമ്പിലെത്തിയ പെണ്‍കുട്ടി അവിടെയുണ്ടായിരുന്ന പോലീസുകാരോട് സഹായം തേടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























