കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു, ആളപായമില്ല

പശ്ചിമബംഗാളിലെ കോല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല്‍പതു പേരുമായി പോകുകയായിരുന്ന കൊല്‍ക്കത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിനാണ് തീപിടിച്ചത്. തെക്കന്‍ കൊല്‍ക്കത്തയിലെ ദേശപ്രിയ പാര്‍ക്കിനു സമീപത്തായിരുന്നു സംഭവം.
ദുര്‍ഗാപൂജയ്ക്കായി നൂറുകണക്കിനു ജനങ്ങള്‍ ദേശപ്രിയ പാര്‍ക്കില്‍ ഒത്തുകൂടിയതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തക്കസമയത്ത് തീയണച്ചതിനാല്‍ വന്‍ അപകടമൊഴിവായി. എന്‍ജിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























