തെലങ്കാന മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടികാഴ്ച നടത്തി

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. തെലങ്കാനക്ക് പ്രത്യേക ഹൈക്കോടതി, സംസ്ഥാനത്തെ റെയില്‍വെ പദ്ധതികള്‍ വേഗത്തിലാക്കല്‍, സെക്രട്ടേറിയേറ്റ് നിര്‍മാണത്തിനായി പ്രതിരോധ ഭൂമി അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഓരോ ആവശ്യങ്ങള്‍ക്കും വെവ്വേറെ കത്തുകള്‍ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിക്കു നല്‍കി. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി 20,000കോടി രൂപ കേന്ദ്രത്തില്‍ നിന്ന് അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























