പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച് സച്ചിന്‍ ഏറ്റെടുത്തു

ഗാന്ധിജയന്തി ദിനത്തില്‍ ശുചിത്വ പാലനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്വീകരിച്ചു. അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ സമ്പൂര്‍ണ ശുചിത്വ രാജ്യമാക്കി മാറ്റുകയാണ് ഇൗ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യ മൊത്തം വൃത്തിയാക്കുക എന്നത് നല്ല കാര്യമാണെന്നും എല്ലാവരും ഒരുമിച്ച് അതിനു തയാറാകണമെന്നും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സച്ചിന്‍ പറഞ്ഞു.
പൊതുസ്‌ഥലങ്ങള്‍ വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഉള്‍പ്പെടെ ഒന്‍പതു പേരെയാണ് പ്രധാനമന്ത്രി വെല്ലുവിളിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























