ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ശതകോടികള്‍ വായ്പയെടുത്തു മുങ്ങി ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി.. ഇന്ത്യന്‍ ബാങ്കുകളുടെ കോടതി ചെലവിനായി 1.81കോടി നല്‍കണമെന്ന് ബ്രിട്ടണ്‍ കോടതി

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ശതകോടികള്‍ വായ്പയെടുത്തു മുങ്ങി ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. എതിര്‍ കക്ഷികളായ ഇന്ത്യന്‍ ബാങ്കുകളുടെ കോടതി ചെലവിനായി രണ്ട് ലക്ഷം പൗണ്ട് ( 1.81 കോടി) നല്‍കണമെന്ന് ബ്രിട്ടണ്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസം മല്യയുടെ സ്വത്തു വകകള്‍ മരവിപ്പിച്ച ഇന്ത്യന്‍ കോടതികളുടെ ഉത്തരവ് മരവിപ്പിക്കാന്‍ ജഡ്ജ് ആന്‍ഡ്രൂ ഹെന്‍ഷോ വിസമ്മതിച്ചിരുന്നു.
1.145 ബില്യണ്‍ പൗണ്ടിന് സമാനമായ തുക മല്യയില്‍ നിന്നും തിരിച്ചു പിടിക്കണമെന്നാണ് എസ്.ബി.ഐ അടക്കമുള്ള 13 ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ രണ്ട് ലക്ഷം പൗണ്ട് എന്നത് കോടതി ചെലവിനായി മല്യ ബാങ്കുകള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ്. കോടതി വ്യവഹാരങ്ങള്‍ക്കായി എത്ര തുകയാണ് നല്‍കേണ്ടതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിക്കാം. അല്ലാത്ത പക്ഷം കോടതി പ്രസ്തുത തുക നിര്‍ണയിക്കുമെന്നും ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha


























