ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. കാണ്‍പൂരിലെ മഹാരാജപൂര്‍ നഗരത്തിന് സമീപമാണ് സംഭവം. അമിത വേഗത്തിലെത്തിയ ലോറി ചേരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ഉടന്‍ ഡ്രൈവര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























