രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം, രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഗ്രീസ്, സുരിനാം, ക്യൂബ എന്നി രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്. കേന്ദ്രമന്ത്രി വിഷ്ണു ദേവ് സഹായും എംപിമാരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന വിദേശപര്യടനത്തിനായാണ് രാഷ്ട്രപതി തിരിച്ചിരിക്കുന്നത്.
ഗ്രീക്ക് പ്രസിഡന്റുമായാണ് രാംനാഥ് കോവിന്ദിന്റെ ആദ്യ കൂടിക്കാഴ്ച. ഗ്രീസിലെ ഏഥന്‍സിലാണ് കൂടിക്കാഴ്ച. പിന്നീട് സുരിനാം സന്ദര്‍ശിക്കും. ജൂണ്‍ 21നാണ് രാഷ്ട്രപതി ക്യൂബയിലെത്തുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
https://www.facebook.com/Malayalivartha
























