അതിർത്തി ലംഘിച്ച് പാക്കിസ്ഥാന് ആക്രമണം; സൈനികന് വീരമൃത്യു

ജമ്മു കാഷ്മീരിലെ നൗഷാരയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. അതിര്‍ത്തിലംഘിച്ച് പാക്കിസ്ഥാന് ഇന്ന് നടത്തിയ വെടിവയ്പിലാണ് സൈനികന് മരിച്ചത്.
ഇന്ത്യന്‍ സൈനികര്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നു. മണിപ്പൂര്‍ സ്വദേശി വികാസ് ഗുരുങ്(21) ആണ് മരിച്ചത്. ബുധനാഴ്ച സാന്പയില് പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























