തമിഴ്‌നാട്ടില്‍ രാഷ്‌ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രി ജയലളിത ജയിലിലായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാഷ്‌ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ക്രമസമാധാന തകര്‍ച്ച കണക്കിലെടുത്താണ് രാഷ്‌ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് സ്വാമി ആവശ്യപ്പെട്ടത്.
ജയലളിതയെ കോടതി ശിക്ഷിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും ദേശിയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യണം. രാഷ്‌ട്രപതി ഭരണമേര്‍പ്പെടുത്തുകയും തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാരിന് അധികാരം കൈമാറണമെന്നും സ്വാമി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























