മോഡിയുടെ ചലഞ്ച് തരൂര്‍ ഏറ്റെടുത്തു, കോണ്‍ഗ്രസില്‍ പരിഹാസം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച് ശശി തരൂര്‍ ഏറ്റെടുത്തു. നാട്ടില്‍ എത്തിയാല്‍ ഉടന്‍ ചലഞ്ച് ഏറ്റെടുത്ത് ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. അതെസമയം കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ലീന്‍ ഇന്ത്യ ചലഞ്ചിനോട് പരിഹാസമാണ്. രാഷ്ട്രീയ എതിരാളി എന്ന നിലയില്‍ മോഡിയെ ഒതുക്കാന്‍ യുപിഎ പുതിയ ആയുധങ്ങള്‍ തേടുമ്പോഴാണ് സാമൂഹ്യസൈറ്റിലൂടെ മോഡിയെ തുടര്‍ച്ചയായി അനുകൂലിച്ച് ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദന ഉണ്ടാക്കുന്നത്.
ക്ലീന്‍ ഇന്ത്യാ ചലഞ്ച് ശശി തരൂരിനും സച്ചിനും പ്രിയങ്കയ്ക്കും കഴിഞ്ഞ ദിവസമാണ് മോഡി കൈമാറിയത്. സച്ചിനും പ്രിയങ്കയും ഇതിനോടകം തന്നെ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ശുചിത്വഭാരത യജ്ഞത്തില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ ട്വീറ്റഅ ചെയ്തു. മോഡിയുടെ ചലഞ്ചിനെ ടെക്‌നോളജി ഗിമ്മിക് എന്ന് പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഇതിനു തൊട്ടു പിന്നാലെ പാര്‍ട്ടി വക്താവ് കൂടിയായ ശശിതരൂര്‍ ചലഞ്ച് ഏറ്റെടുത്തത് കോണ്‍ഗ്രസിനു വലിയ തിരിച്ചടിയായി.
വിദേശ പര്യടനവും സാമ്പത്തിക പരിഷ്‌ക്കരണങ്ങളുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മോഡിക്കെതിരേ പുതിയ തന്ത്രങ്ങള്‍ ആലോചിക്കുന്നതിനിടയില്‍ ശശി തരൂര്‍ കോണ്‍ഗ്രസിന് പൊല്ലാപ്പുണ്ടാക്കുന്നത് ഇതാദ്യമല്ല. നേരത്തേ മോഡിയുടെ അമേരിക്കന്‍, ജപ്പാന്‍ പര്യടനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശശി തരൂര്‍ ട്വിറ്റര്‍ പോസ്റ്റ് നടത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























