കാശ്‌മീരില്‍ ഹിസ്‌ബുല്‍ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്‌മീരിലെ അവന്തിപൂര്‍ ജില്ലയിലെ ചര്‍സൂ ഗ്രാമത്തില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്‌ബുല്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. പാക്ക് സൈന്യം പ്രകോപനമൊന്നുമില്ലാതെ വെടിവയ്‌ക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ ആറു സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും സൈനിക വക്‌താവ് അറിയിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
മോട്ടോറുകള്‍ ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണം. അതിര്‍ത്തിക്ക് സമീപമുള്ള ആറു വീടുകള്‍ക്കും ഭാഗീകമായി തകരാര്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ സേന ശക്‌തമായ പ്രത്യാക്രമണം നടത്തിയതോടെയാണ് വെടിവയ്‌പ്പ് അവസാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























