ദൂരദര്‍ശന്‍ വീണ്ടും വിവാദത്തില്‍, ആര്‍എസ്എസ് അധ്യക്ഷന്റെ പ്രസംഗം ദൂരദര്‍ശനില്‍ തത്സമയം

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രസംഗം ദേശീയ ചാനലായ ദൂരദര്‍ശനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തത് വിവാദത്തില്‍. നാഗ്പൂരില്‍ നടന്ന വിജയദശമി റാലിയെ അഭിസംബോധന ചെയ്ത് മോഹന്‍ഭാഗവത് നടത്തിയ പ്രസംഗമാണ് ദൂര്‍ദര്‍ശനും ചില സ്വകാര്യ ചാനലുകളും സംപ്രേക്ഷണം ചെയ്തത്.
വിജയ ദശമി ദിനത്തില്‍ ആര്‍എസ്എസ് നേതാവ് പ്രസംഗിക്കാറുണ്ടെങ്കിലും ആദ്യമായാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആര്‍എസ്എസിന്റെ ആദ്യ വിജയദശമി സന്ദേശമാണിത്. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗദര്‍ശനമായാണ് വിജയദശമി സന്ദേശം കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസംഗം. അതേസമയം ദൂരദര്‍ശന്റെ നടപടിക്കെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. ദൂരദര്‍ശന്റെ ഈ നടപടിക്ക് എതിരെ ആരെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കണമെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. ഇന്ന് ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം സംപ്രേഷണം ചെയ്തു. നാളെ ഏതെങ്കിലും ക്രിസ്ത്യന്‍ പുരോഹിതനോ മുസ്ലീം പണ്ഡിതനോ തന്റെ പ്രസംഗം സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ദൂരദര്‍ശന് കൈപ്പിഴകളുടെ ഘോഷയാത്രയായിരുന്നു. ചൈനീസ് പ്രസിഡന്റ് സി.ജിന്‍പിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേര് തെറ്റി ഉച്ചരിച്ചതിന് ഒരു ന്യൂസ് റീഡര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു പകരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ചിത്രം കാണിച്ചു. ഇപ്പോഴിതാ ആര്‍എസ്എസ് നേതാവിന്റെ പ്രസംഗവും. എല്ലാം കൂടെ ആയപ്പോള്‍ ദേശീയ ചാനലിന്റെ നിലവാരം ചോദ്യം ചെയ്യപ്പെടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























