ഭീകരാക്രമണത്തിനു സാധ്യതയെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ : ഡല്‍ഹിയില്‍ ജാഗ്രത

ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ 16 പ്രധാന കേന്ദ്രങ്ങളിലാണ് ഭീകരാക്രമണ ഭീഷണി. ദസറ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുന്ന രാംലീല മൈതാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഭീകരാക്രമണ മുന്നറിയിപ്പുള്ളത്.
പോലീസും അര്‍ധസൈനിക വിഭാഗങ്ങളും ഉള്‍പ്പെടെയുള്ള സേനകളുടെ വന്‍ സുരക്ഷ സന്നാഹം ഡല്‍ഹിയില്‍ വിന്യസിച്ചു കഴിഞ്ഞു. 20 കമ്പനി ഡല്‍ഹി പോലീസും 18 കമ്പനി അര്‍ധസൈനിക വിഭാഗവും ഉള്‍പ്പെടെ 30,000 പേരെയാണു വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. രാംലീല മൈതാനം, ചെങ്കോട്ട, കുത്തബ്മീനാര്‍, അശോക് ദിഹാര്‍, സുല്‍ത്താന്‍പുരി, പിതംപുരര്‍ തുടങ്ങിയ 16 സ്ഥലങ്ങളാണു ഭീകരരുടെ ലക്ഷ്യമെന്നാണു മുന്നറിയിപ്പ്.
ദസറ ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാംലീല മൈതാനിയില്‍ എത്താനിരിക്കേയാണ് ഭീകരാക്രമണ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ സേനയും ഈ സുരക്ഷ വിന്യാസത്തില്‍ ഭാഗമായിട്ടുണ്ട്.
സ്‌ഫോടന വസ്തുക്കള്‍ അടക്കമുള്ളവ കൈമാറുന്നതിനിടെ അജാസ് ഷെയ്ഖ് എന്നൊരാളെ കഴിഞ്ഞമാസം ഡല്‍ഹി പോലീസിന്റെ സ്‌പെല്‍ സെല്‍ സഹാറന്‍പൂരില്‍ നിന്നു അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണു വന്‍ ഭീകരാക്രമണം നടത്തുന്നതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























