ഇന്ത്യയിലെ ഓരോ പൗരനും ഖാദി ഉപയോഗിക്കണമെന്ന് മോഡി

ഇന്ത്യയിലെ ഓരോ പൗരനും ഒരു ഖാദി ഉല്‍പ്പന്നമെങ്കിലും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിജയദശമി ദിനത്തില്‍ ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വിജയ ദശമി ദിവസം രാജ്യത്തെ മാലന്യമുക്‌തമാക്കുമെന്ന പ്രതിജ്‌ഞയെടുക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.
125 കോടി ജനങ്ങള്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഒരുമിച്ച് ഒരു ചുവട് വയ്‌ച്ചാല്‍ അത് 125 കോടി ചുവടുകളാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ എന്നോട് പങ്കുവയ്‌ക്കാം. എല്ലാവരും ഒരുമിച്ച് ഇന്ത്യക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ നമുക്ക് പുതിയ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. നാം എല്ലാവരും വളരെയധികം കഴിവുകള്‍ ഉള്ളവരാണ്. എന്നാല്‍ നമ്മുടെ കഴിവുകള്‍ നാം തന്നെ തിരിച്ചറിയണം. നമ്മുടെ ശാസ്‌ത്രജ്‌ഞര്‍ ഏറ്റവും ചിലവുകുറച്ചാണ് നമ്മുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനെ ലക്ഷ്യത്തിലെത്തിച്ചത്. അത് എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും മോദി പറഞ്ഞു.
പുതിയ നിര്‍ദേശങ്ങളും സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയ മാതൃക നടപടികളും തന്നെ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി റേഡിയോ അഭിസംബോധന അവസാനിപ്പിച്ചത്. മാസത്തില്‍ ഒരു ഞായറാഴ്‌ച ഇത്തരത്തില്‍ മനസിലെ കാര്യങ്ങള്‍ ജനങ്ങളുമായി പങ്കുവയ്‌ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. താനുമായി www.mygov.in ല്‍ അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























