പ്രമുഖ ടെലിവിഷന്‍ അവതാരക തേജസ്വിനി ആത്മഹത്യ ചെയ്തു

പ്രമുഖ ടെലിവിഷന്‍ അവതാരകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എടുപ്പുഗള്ളുവിലെ വീട്ടില്‍ ഞായറാഴ്ചയാണ് സംഭവം. എന്നാല്‍ തിങ്കളാഴ്ചയാണ് മരണ വിവരം പുറം ലോകം അറിയുന്നത്. എന്നാല്‍ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്നാണ് തേജസ്വിനിയാണ് മരിച്ചതെന്നാണ് വിവരം.
മാതാപിതാക്കളുടെ എതിര്‍പ്പ് ലംഘിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം മുന്‍പാണ് വിജയവാഡയിലെ ഒരു സ്വകാര്യ ചാനലിലെ അവതാരകയായിരുന്ന തേജസ്വിനിയും ഭര്‍ത്താവ് പവന്‍ കുമാറും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ഏറെ നാളുകളായി ഇവര്‍ തമ്മില്‍ ഇടിയ്ക്കിടെ കലഹം ഉണ്ടായിരുന്നു. ശേഷം പവന്‍ കുമാര്‍ വീട്ടില്‍ ഇല്ലാതിരുന്ന ദിവസം ത്‌ന്നെ തേജസ്വിനി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഉച്ചഭക്ഷണത്തിനായി പവന്‍ കുമാറിന്റെ മാതാവ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സംശയകരമായ മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























