എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിറം മാറ്റിയും കോച്ചുകളുടെ അകം പരിഷ്‌ക്കരിച്ചും ഇന്ത്യന്‍ റെയില്‍വേ

എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിറം മാറ്റി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകള്‍ക്ക് പുതിയ നിറം നല്‍കിയും കോച്ചുകളുടെ അകം പരിഷ്‌കരിക്കുകയുമാണ് . മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ 30,000 വരുന്ന ബോഗികള്‍ക്കാണ് പുതിയ നിറം പൂശുന്നത്. നിലവിലെ കടും നീല നിറത്തിനു പകരം തവിട്ടും ഇളം തവിട്ടും ഇടകലര്‍ത്തിയാണ് നല്‍കുന്നത്. കോച്ചുകളിലെ പഴയ ടോയ്‌ലറ്റുകളും ബയോടോയ്‌ലറ്റുകളും പരിഷ്‌കരിക്കും.
എല്ലാ സീറ്റുകള്‍ക്കും മൊബൈല്‍ ചാര്‍ജര്‍ പോയന്റ്, റീഡിങ് ലൈറ്റ്, എല്‍.ഇ.ഡി ബള്‍ബുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുമാണ് റെയില്‍വേയുടെ പുതിയ പദ്ധതി. ഇതിന്, കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അനുമതി നല്‍കി. ഡല്‍ഹിപത്താന്‍കോട്ട് എക്‌സ്പ്രസിന്റെ 16 കോച്ചിനും പുതിയ നിറം പൂശി.
ജൂണ്‍ അവസാനത്തോടെ മറ്റു ട്രെയിനുകളുടെ ബോഗികള്‍ക്കും പുതിയ നിറം നല്‍കും. രാജധാനി, തുരന്തോ, ശതാബ്ദി, തേജസ്, ഹംസഫര്‍, ഗതിമാന്‍ തുടങ്ങി പ്രീമിയം ട്രെയിനുകളുടെ നിറം മാറില്ല. 1990 മുതലാണ് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കടും നീലനിറം നല്‍കിത്തുടങ്ങിയത്.
https://www.facebook.com/Malayalivartha























