ജമ്മുവിൽ പി.ഡി.പി - ബി.ജെ.പി സഖ്യം വേർപിരിയുന്നു ; പിഡിപിയുമായി ഇനി സഖ്യം തുടരാനാകില്ലെന്ന്ബിജെപി ; നിർണ്ണായക തീരുമാനം കശ്മീരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷം

ജമ്മുകശ്മീരിൽ പി.ഡി.പി ബി.ജെ.പി സഖ്യം വേർപിരിയുന്നു . പിഡിപിയുമായി ഇനി സഖ്യം തുടരാനാകില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു.
കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ദ്ധിച്ചിരിക്കുകയാണ്. മൂന്നു വര്‍ഷമായിട്ടുള്ള ബന്ധം തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനാകുന്നതെല്ലാം മോദി സര്‍ക്കാര്‍ ചെയ്തു. 80000 കോടി രൂപയുടെ സഹായമാണ് കശ്മീരിന് നല്‍കിയത്. അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലായെന്നും രാംമാധവ് കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തത്.2014ലിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യം രൂപീകരിച്ചത്.
https://www.facebook.com/Malayalivartha























