രാഹുലിന് ദീർഘായുസ്സും ആരോഗ്യകരവുമായ ജീവിതവും നേർന്ന് നരേന്ദ്ര മോദി ; കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുളള രാഹുലിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 48-ാം പിറന്നാൾ ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയായിരുന്നു മോദി ആശംസകൾ നേർന്നത്. 'രാഹുലിന് പിറന്നാൾദിന ആശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യകരവുമായ ജീവിതം ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ' എന്ന് മോദി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ വർഷം മോദിയുടെ പിറന്നാൾദിനമായ സെപ്റ്റംബർ 17 ന് രാഹുൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നിരുന്നു.
കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുളള രാഹുലിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കൾ ട്വിറ്ററിലൂടെ രാഹുലിന് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം 93 കാരിയായ മുത്തശ്ശിയ്‌ക്കൊപ്പം ഇറ്റലിയിലായിരുന്നു രാഹുൽ പിറന്നാൾ ആഘോഷിച്ചത്.
https://www.facebook.com/Malayalivartha























