ബീഹാറില്‍ ദസറ ആഘോഷത്തില്‍ തിക്കിലുംതിരക്കിലും പെട്ട് 32 പേര്‍ മരിച്ചു

ബീഹാറിലെ പട്‌നയില്‍ ഗാന്ധിമൈതാനത്ത് ആഘോഷങ്ങള്‍ക്കിടെ തിക്കിലുംതിരക്കിലും പെട്ട് 25 സ്ത്രീകളും 5 കുട്ടികളുമടക്കം 32 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പട്‌ന മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആഭ്യന്തര സെക്രട്ടറി അമീര്‍ സുബാനി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി 8.40-ഓടെ മൈതാനത്തില്‍നിന്ന് പുറത്തേക്കുള്ള എക്‌സിബിഷന്‍ റോഡില്‍ മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു അപകടം. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് രാവണന്റെ കോലം കത്തിച്ചശേഷം ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടിയതാണ് തിരക്കനുഭവപ്പെടാന്‍ കാരണം. എന്നാല്‍ വൈദ്യുതിലൈന്‍ പൊട്ടിയെന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൈതാനത്തിന് പുറത്തേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. ഇതിനുപുറമെ, ഇരുമ്പുകൊണ്ടുള്ള മേല്പാലവും ഇവിടെ നിര്‍മിക്കുന്നത് കൂടുതല്‍ തിരക്കിന് ഇടയാക്കി.
എട്ടുമാസം മുന്‍പ് പട്‌നയില്‍ സമാനമായ അപകടമുണ്ടായിരുന്നു. ഛാട്ട്പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 21 പേരാണ് അന്ന് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























