ഭീകരരുടെ കാര്യത്തില്‍ വേര്‍തിരിവ് വേണ്ട : പാകിസ്ഥാന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്. തീവ്രവാദം എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണെന്നും നല്ല ഭീകരരെന്നോ ചീത്ത ഭീകരരെന്നോയുള്ള വേര്‍തിരിവ് വേണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
വിഘടനവാദവും തീവ്രവാദവും ആഗോള തലത്തില്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് പറഞ്ഞ രാഷ്ട്രപതി, ഇവ ഇല്ലാതാക്കാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന് ഗുണകരമാകുന്ന തരത്തില്‍ പരിചയ സന്പത്ത് വിനിയോഗിക്കാന്‍ ഇന്ത്യയ്ക്ക് സന്തോഷമേയുള്ളൂ. ലോകമസാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് - കോവിന്ദ് പറഞ്ഞു.
കാലാവസ്ഥാ വ്യതിനായത്തിനെതിരായി ഒരുമിച്ച് പോരാടുന്പോള്‍ നമ്മള്‍ ലോകസമാധാനത്തിന്റെ കൂടി ഭാഗമാകുകയാണ് ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്പോള്‍ സ്വന്തം രാജ്യത്തെ പൗരന്മാരെ മാത്രമല്ല, മറ്റുള്ള രാജ്യക്കാരെ കൂടിയാണ് രക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
https://www.facebook.com/Malayalivartha























