അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടി... ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ കൂടി ഇന്ത്യന്‍ സേന വധിച്ചു

ശ്രീനഗറില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടെ അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിക്കുകയാണ് ഇന്ത്യന്‍ സേന. പാക് ഭീകരരുടെ ഓരോ നീക്കവും മനസിലാക്കി ശക്മായ പ്രത്യാക്രമണമാണ് ഇന്ത്യന്‍ സേന നടത്തുന്നത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ കൂടി ഇന്ത്യന്‍ സേന വധിച്ചു. കശ്മീരിലെ ത്രാലിലാണ് സംഭവം ഉണ്ടായത്.
ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരുക്ക് പറ്റി. ഭീകരര്‍ ഒളിച്ചിരുന്ന വീട് ഇന്ത്യന്‍ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു.
ജയ്ഷ് ഇ മൊഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അഖിബിന്റെ വീട്ടിലായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തിനു നേരേ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യന് സേന വീട് തകര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























